അക്കൗണ്ട്സ് ഓഫീസർ നിയമനം


ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി C. A. Inter യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

തസ്തികയിലേക്ക് പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014. ഫോൺ : 0471 2322410

Job Category: Accounting
Job Type: Full Time
Job Location: kerala

Apply for this position

Allowed Type(s): .pdf, .doc, .docx